വാ​ളി​യ​പ്പാ​ട​ത്ത് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ : റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ൽ
Wednesday, September 25, 2024 4:08 AM IST
തി​രു​മാ​റാ​ടി: ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം - ന​ട​ക്കാ​വ് ഹൈ​വേ​യി​ൽ വാ​ളി​യ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.

പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​തേ​തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടി​ഞ്ഞു താ​ഴ്ന്ന ഭാ​ഗ​ത്ത് ടാ​ർ വീ​പ്പ​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട​സം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണ് ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പ് ഈ ​ഭാ​ഗ​ത്ത് സ​മാ​ന രീ​തി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നി​രു​ന്നു. പി​ന്നീ​ട് ക​രി​ങ്ക​ൽ പാ​കി​യ ശേ​ഷം റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡ് ഇ​ടി​യാ​നു​ള്ള കാ​ര​ണം പാ​ല​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ക​രി​ങ്ക​ൽ​കെ​ട്ട് ഇ​ടി​ഞ്ഞ് ഇ​ട​യി​ലെ മ​ണ്ണ് ന​ഷ്ട​പ്പെ​ട്ട​താ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. വീ​തി​യേ​റി​യ തോ​ട്ടി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന് വീ​തി കു​റ​വാ​ണെ​ന്നു​ള്ള ആ​ക്ഷേ​പ​വും ഏ​റെ​ക്കാ​ല​മാ​യി ഉ​ണ്ട്.


വീ​തി കൂ​ടി​യ തോ​ട് പാ​ല​ത്തി​ന് സ​മീ​പം വ​രു​ന്പോ​ൾ കു​പ്പി ക​ഴു​ത്ത് രൂ​പ​ത്തി​ൽ ആ​യ​തു​മൂ​ലം സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് മ​റ്റൊ​രു ദു​രി​ത​മാ​ണെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

നി​ല​വി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന പാ​ലം പൊ​ളി​ച്ച് വീ​തി​കൂ​ട്ടി പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഇ​തോ​ടൊ​പ്പം പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ഴി​വി​ള​ക്ക് പ്ര​കാ​ശി​ക്കാ​ത്ത​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.