പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ ര​ക്ഷി​താ​വ്: അ​ഡ്വ. ജെ​യ്സ​ൺ ജോ​സ​ഫ്
Wednesday, September 25, 2024 4:08 AM IST
കാ​ല​ടി : കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ ര​ക്ഷി​താ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ​ന്ന് എ​ഐ​സി​സി അം​ഗം അ​ഡ്വ.​ജെ​യ്സ​ൺ ജോ​സ​ഫ്. കാ​ല​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ല​ടി ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി വി​ജ​യ​നും ആ​ർ​എ​സ്എ​സും ത​മ്മി​ലു​ള്ള ര​ഹ​സ്യ ബാ​ന്ധ​വ​മാ​ണ് തൃ​ശൂ​രി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും ജെ​യ്സ്ൺ ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ല​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സെ​ബി കി​ട​ങ്ങേ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​ജെ. ജോ​യ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ.​ബി. സാ​ബു, മ​നോ​ജ് മു​ല്ല​ശേ​രി, പി.​വി. സ​ജീ​വ​ൻ, സാം​സ​ൺ ചാ​ക്കോ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി, വി​ൽ​സ​ൺ കോ​യി​ക്ക​ര, ജെ​സി ജോ​യ്, ഡി​സി​സി മെ​മ്പ​ർ ജോ​യ് പോ​ൾ,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​നി​മോ​ൾ ബേ​ബി, അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ, ടി.​എം. വ​ർ​ഗീ​സ്,റെ​ന്നി പാ​പ്പ​ച്ച​ൻ , ബി​ജു ക​ണി​യാം​കു​ടി,കെ.​ഒ.​വ​ർ​ഗീ​സ്,ചെ​റി​യാ​ൻ തോ​മ​സ്,ബി​ജി സാ​ജു​, പു​ഷ്കല ത​ങ്ക​പ്പ​ൻ, ടി​നു മോ​ബി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.