അ​ടി​പി​ടി​യി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, September 25, 2024 4:08 AM IST
പെ​രു​മ്പാ​വൂ​ർ : പെ​രു​ന്പാ​വൂ​രി​ൽ അ​ടി​പി​ടി​യി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. 23ന് ​വൈ​കീ​ട്ടോ​ടെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എം റോ​ഡി​ലെ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് മു​ന്നി​ൽ അ​ടി​പി​ടി​യു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​വ​ല സ്വ​ദേ​ശി വ​ട​ക്കേ​ക്കു​ടി വീ​ട്ടി​ൽ ഷം​സു(48) പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ ഷം​സു​വി​നെ പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​സ്പ​ത്രി​യി​ലും പി​ന്നീ​ട് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ന്നേ ദി​വ​സം വൈ​കീ​ട്ടോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.


സം​ഭ​വ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു. ഷം​സു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് ശേ​ഷം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.