പുറന്പോക്ക് കൈയേറ്റം : ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് വി​ല്ലേ​ജ് വി​ക​സ​ന സ​മി​തി
Wednesday, September 25, 2024 3:52 AM IST
ആ​ലു​വ: വി​വാ​ദ​മാ​യ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് 6 ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ൽ ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന് ഗു​രു​ത​ര വീഴ്ച പ​റ്റി​യ​താ​യി വി​ല്ലേ​ജ് വി​ക​സ​ന സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

റ​വ​ന്യു വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള താ​യി​ക്കാ​ട്ടു​ക​ര​യി​ലെ 40 സെ​ന്‍റ് സ്ഥ​ല​ത്ത് യാ​തൊ​രു​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​ന് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും ഉ​ട​ൻ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ണ്ടെ​ത്തി​യ സ്ഥ​ലം ആ​യ​തി​നാ​ലാ​ണ് സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി സ​ന്തോ​ഷി​ന്‍റെ വി​ശ​ദീ​ക​ര​ണം യോ​ഗം അം​ഗീ​ക​രി​ച്ചി​ല്ല.


ഇ​തു വ​രെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി ല​ഭി​ക്കാ​ത്ത പ​ദ്ധ​തി​യു​ടെ പേ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യ്ക്ക് വേണ്ടി ഭൂ​മി വൃ​ത്തി​യാ​ക്കി​യ​തും പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​തും വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ അ​റി​വി​ല​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​സ്. അ​മ്പി​ളി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പി.എ. മു​ഹ​മ്മ​ദ് നാ​സ​ർ (സി​പി​എം), മാ​ധ​വ​ൻ കു​ട്ടി (എം​എ​ൽ​എ പ്ര​തി​നി​ധി ), സു​ബൈ​ദ യൂ​സ​ഫ്(വാ​ർ​ഡം​ഗം), ബി​ജോ​യ് ക​ല്ല​ക്കാ​ര​ൻ (കെ​സി​-ജെ ), ജോ​സ​ഫ് വാ​ട​ക്ക​ൽ, മ​നോ​ജ് പ​ട്ടാ​ട് ( കോ​ൺ​ഗ്ര​സ്-​എ​സ്),

സാ​നി ഏ​ബ്ര​ഹാം (ആ​ലു​വ താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വി​വ​ര​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സ​നീ​ഷ് ക​ള​പ്പു​ര​യ്ക്ക​ലി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​ര​മാ​ണ് തീ​രു​മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​യ​ത്.