സൗ​ത്ത് സോ​ണ്‍ നീ​ന്ത​ല്‍: വി​ശ്വ​ജ്യോ​തിക്ക് നേട്ടം
Wednesday, September 25, 2024 3:52 AM IST
അ​ങ്ക​മാ​ലി: സി​ബി​എ​സ്ഇ സൗ​ത്ത് സോ​ണ്‍ നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ 26 മെ​ഡ​ലു​ക​ള്‍ നേ​ടി അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സ്‌​കൂ​ള്‍. ഒ​മ്പ​ത് സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും ആ​റ് വെ​ങ്ക​ല മെ​ഡ​ലു​ക​ളും നേ​ടി​യാ​ണ് വി​ശ്വ​ജ്യോ​തി സ്‌​കൂ​ള്‍ മി​ക​വു പു​ല​ര്‍​ത്തി​യ​ത്.

ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ഗോ​വ, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 528 സ്‌​കൂ​ളു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 270 പോ​യിന്‍റ് നേ​ടി​യ വി​ശ്വ​ജ്യോ​തി സ്‌​കൂ​ളി​നാ​ണ് ഓ​വ​റോ​ള്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പ്. വി​ശ്വ​ജ്യോ​തി സ്‌​കൂ​ളി​ല്‍ നി​ന്നും 33 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.


ഇ​വ​രി​ല്‍ 19 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ക്ടോ​ബ​റി​ല്‍ ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ ദേ​ശീ​യ നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് യോ​ഗ്യ​ത നേ​ടി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ജോ​സ​ഫ് വി. ​ജോ​സ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി.