വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ തി​രു​നാ​ള്‍ സ​മാ​പി​ച്ചു
Wednesday, September 25, 2024 3:52 AM IST
കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ അ​ഞ്ഞൂ​റാ​മ​ത് ച​രി​ത്ര തി​രു​നാ​ളി​ന് പ​രി​സ​മാ​പ്തി. ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോം​സ​ണ്‍ തോ​ട്ടു​ങ്ക​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

ദി​വ്യ​ബ​ലി​ക്ക് മു​ന്നോ​ടി​യാ​യി ചേ​ന്ദ​മം​ഗ​ലം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പ​ള്ളി​വീ​ട്ടി​ല്‍ മീ​നാ​ക്ഷി​യ​മ്മ​യു​ടെ പി​ന്‍ ത​ല​മു​റ​ക്കാ​ര്‍​ക്കും സ്വീ​ക​ര​ണം ന​ല്കി. പ​ള്ളി വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി ചെ​യ്തു പോ​രു​ന്ന മോ​രു വി​ത​ര​ണ​ത്തി​ന്‍റെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മ​വും ബി​ഷ​പ് ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

ദി​വ്യ​ബ​ലി​ക്ക് മു​ന്നോ​ടി​യാ​യി പാ​ലി​യ​ത്ത് വേ​ണു​ഗോ​പാ​ല​ന​ച്ച​ന്‍, പാ​ലി​യ​ത്ത് കൃ​ഷ്ണ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​ള്‍​ത്താ​ര​യി​ലെ കെ​ടാ​വി​ള​ക്കി​ല്‍ എ​ണ്ണ പ​ക​ര്‍​ന്നു.

വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ദി​വ്യ​ബ​ലി​ക​ളു​ണ്ടാ​യി​രു​ന്നു. 1524 ല്‍ ​പോ​ര്‍​ച്ചു​ഗീ​സ് മി​ഷ​ന​റി​മാ​രാ​ല്‍ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​ഴ​യ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ തി​രു​ച്ചി​ത്രം സ്ഥാ​പി​ച്ച​തി​ന്‍റെ മ​ഹാ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി കൊ​ണ്ടാ​ടി​വ​രി​ക​യാ​ണ്. ഈ ​മാ​സം 29 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് വ​രെ മൂ​ന്ന് നാ​ള്‍ നീ​ണ്ടു നി​ല്ക്കു​ന്ന മ​ഹാ ജൂ​ബി​ലി തി​രു​നാ​ളും ഈ ​വ​ര്‍​ഷം പ്ര​ത്യേ​ക​മാ​യി എ​ട്ടാ​മി​ട​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.


ജോ​സ​ഫ് വാ​ക്ക​യി​ല്‍, വീ​ണ ബെ​ര്‍​നാ​ര്‍​ഡ് കോ​നം​കോ​ട​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ പ്ര​സു​ദേ​ന്തി​മാ​ര്‍. ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി ഷൈ​ന്‍ കാ​ട്ടു​പ്പ​റ​മ്പി​ല്‍, ഫാ. ​സാ​വി​യോ ആ​ന്‍റ​ണി തെ​ക്കേ​പ്പാ​ട​ത്ത്, ഫാ.​ഷി​ബു ചാ​ത്ത​നാ​ട് എ​ന്നി​വ​ര്‍ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി.