വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം
Wednesday, September 25, 2024 3:52 AM IST
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ എ​രൂ​ർ ര​ണ്ടാം വാ​ർ​ഡി​ൽ ക​പ്പ​ട്ടി​ക്കാ​വി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ശോ​ഭ​യ്ക്കും കു​ടും​ബ​ത്തി​നും എ​രൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി സ്മാ​ര​ക ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഷാ​ഫി പ​റ​മ്പി​ൽ എം​പി നി​ർ​വ​ഹി​ച്ചു.


യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ​റ​യം​താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ൻ എം​പി, കെ.​ ബാ​ബു എം​എ​ൽ​എ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. വേ​ണു​ഗോ​പാ​ൽ, രാ​ജു പി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.