നവീകരിച്ച മ​ഞ്ഞു​മ്മ​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നാളെ
Wednesday, September 25, 2024 3:52 AM IST
ഏ​ലൂ​ർ: ന​വീ​ക​രി​ച്ച മ​ഞ്ഞു​മ്മ​ൽ അ​മ​ലോ​ത്ഭ​വ​മാ​താ ക​ർമ​ലീ​ത്താ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നാ​ളെ വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സീ​സ് ക​ല്ല​റ​ക്ക​ൽ, വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ, മ​ഞ്ഞു​മ്മ​ൽ ക​ർ​മ​ലീ​ത്ത സ​ഭ പ്രൊ​വി​ൻ​ഷ്യ​ൽ റവ.ഡോ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും.​


ഫാ. ജോ​സി കാ​ര​പ​റ​മ്പി​ൽ, ഫാ. ​അ​ൽഫോ​ൺ​സ് പ​ന​ക്ക​ൽ എ​ന്നി​വ​രാണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്‌​കിയതെന്ന് വി​കാ​രി ഫാ. ​സി​ജ​ൻ ക​ണ​ക്ക​ശേ​രി, സ​ഹ​വി​കാ​രി ഫാ. ​ഡാ​നി ആ​ന്‍റ​ണി, ക​ൺ​വീ​ന​ർ എ​ഡ്‌​വി​ൻ ക​ബ്രാ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.