യന്ത്രവത്കൃത ബോട്ടുടമകളും തൊഴിലാളികളും : വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നിലേക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, September 25, 2024 3:52 AM IST
വൈ​പ്പി​ൻ: യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ധാ​ർ​ഷ്ട്യ​ത്തി​നു​മെ​തി​രെ യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​രും അ​നു​ബ​ന്ധ മേ​ഖ​ല​യു​ള്ള​വ​രും ചേ​ർ​ന്ന സം​യു​ക്ത സ​മ​ര സ​മി​തി വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ബോ​ട്ടു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം സം​ബ​ന്ധി​ച്ച് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് 12-15 വ​ർ​ഷം പി​ന്നി​ട്ട ബോ​ട്ടു​ക​ളു​ടെ ലൈ​സ​ൻ​സ് ഫി​റ്റ്ന​സ് പ​രി​ശോ​ധി​ച്ച് പു​തു​ക്കി ന​ൽ​കു​ക. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ക്ഷേ​മ- മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക.


ഫി​ഷിം​ഗ് ബോ​ട്ടു​ക​ളേ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ത്തി​ന് സ​ബ്സി​ഡി ന​ൽ​കു​ക. എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​സ​മി​തി മു​ന്നോ​ട്ടു​വ​ച്ചു.മാ​ർ​ച്ചി​നെ തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​എ. ജെ​ൻ​ട്രി​ൻ അ​ധ്യ​ക്ഷ​നാ​യി. സി.​എ​സ്. ശൂ​ല​പാ​ണി, ജോ​സ​ഫ് സേ​വ്യ​ർ ക​ള​പ്പു​ര​യ്ക്ക​ൽ, എം.​ജെ.​ടോ​മി, കെ.​കെ. വേ​ലാ​യു​ധ​ൻ, കെ.​ബി. രാ​ജീ​വ് , കെ.​ബി. കാ​സിം, എ.​ആ​ർ. ബി​ജു​കു​മാ​ർ, കെ.​എ​സ്. ത​മ്പി, കെ.​എം. അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.