സ്‌​പൈ​സ് കോ​സ്റ്റ് മാ​ര​ത്തണ്‍ ഒ​ക്ടോ​ബ​ര്‍ 27ന്
Wednesday, September 25, 2024 3:40 AM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ, കൊ​ച്ചി സി​റ്റി പോ​ലീ​സ്, സോ​ള്‍​സ് ഓ​ഫ് കൊ​ച്ചി​ന്‍ റ​ണ്ണേ​ഴ്‌​സ് ക്ല​ബ് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കൊ​ച്ചി സ്‌​പൈ​സ് കോ​സ്റ്റ് മാ​ര​ത്തണിന്‍റെ ഒ​ന്പതാ​മ​ത് എ​ഡി​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ 27ന് ​ന​ട​ക്കും. 42.2 കി​ലോ​മീ​റ്റ​ര്‍ ഫു​ള്‍ മാ​ര​ത്തണ്‍, 21.1 കി​ലോ​മീ​റ്റ​ര്‍ ഹാ​ഫ് മാ​ര​ത്ത​ണ്‍,

അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ഫ​ണ്‍ റ​ണ്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ര​ത്തണ്‍. മ​റൈ​ന്‍ ഡ്രൈ​വ് ഗ്രൗ​ണ്ടി​ല്‍ നി​ന്ന് പുലർച്ചെ 3.30ന് ​തു​ട​ങ്ങു​ന്ന ഫു​ള്‍ മാ​ര​ത്ത​ണ്‍ ക്വീ​ന്‍​സ് വേ, ​ഫോ​ര്‍​ഷോ​ര്‍ റോ​ഡ്, തേ​വ​ര, ര​വി​പു​രം, നേ​വ​ല്‍ ബേ​സ്,


വെ​ണ്ടു​രു​ത്തി, തോ​പ്പും​പ​ടി, ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, വെ​ല്ലിംഗ്ട​ണ്‍ ഐ​ല​ന്‍​ഡ് വ​ഴി തി​രി​ക മ​റൈ​ന്‍ ഡ്രൈ​വ് ഗ്രൗ​ണ്ടി​ല്‍ അ​വ​സാ​നി​ക്കും. ഹാ​ഫ് മാ​ര​ത്തോ​ണ്‍ രാ​വി​ലെ 4.30 നും ​ആ​രം​ഭി​ക്കും. 6.30 നാ​ണ് ഫ​ണ്‍ റ​ണ്‍ ആ​രം​ഭി​ക്കു​ക