വൃദ്ധദന്പതികളെ ഭീഷണിപ്പെടുത്തി അ​യ​ൽ​വാ​സി​യും സം​ഘ​വും മ​തി​ൽ ത​ക​ർ​ത്ത​താ​യി പ​രാ​തി
Wednesday, September 25, 2024 3:40 AM IST
ഉ​ദ​യം​പേ​രൂ​ർ: വൃ​ദ്ധ ദ​മ്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം അ​യ​ൽ​വാ​സി​യും സം​ഘ​വും നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ൽ പൊ​ളി​ച്ചു ക​ള​ഞ്ഞ​താ​യി പ​രാ​തി. ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് വൈ​ശ്യം​പ​റ​മ്പി​ൽ ജോ​ർ​ജി(86)​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ പെ​രി​യ​പ്പു​റം മാ​ത്യു ജോ​ൺ, ജോ​ബ് ജോ​ൺ എ​ന്നി​വ​ർ സം​ഘം ചേ​ർ​ന്നെ​ത്തി പൊ​ളി​ച്ചു ക​ള​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് 40 മീ​റ്റ​റി​ല​ധി​കം വ​രു​ന്ന മ​തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത​ത്. കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​തി​ൽ നി​ർ​മി​ച്ച​ത്. സം​ഭ​വ സ​മ​യം ജോ​ർ​ജും ഭാ​ര്യ ശാ​ന്ത​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.


മാ​ത്യു ജോ​ണി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യോ​ട് ചേ​ർ​ന്നാ​ണ് മ​തി​ലു​ള്ള​ത്. മ​തി​ൽ നി​ർ​മാ​ണം ത​ട​ഞ്ഞു കൊ​ണ്ട് നേ​ര​ത്തെ സ്റ്റേ ​ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഉ​ത്ത​ര​വ് മാ​റി​യ​തോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്ത് ജോ​ർ​ജ് മ​തി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്.

മ​തി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് മു​ത​ൽ ഭീ​ഷ​ണി​യു​മാ​യ​ത്തി​യ മാ​ത്യു​വും ജോ​ബും ആ​റു പേ​ര​ട​ങ്ങു​ന്ന സം​ഘ​വു​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യാ​ണ് മ​തി​ൽ പൊ​ളി​ച്ച​തെ​ന്ന് ജോ​ർ​ജ് പ​റ​ഞ്ഞു. സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കേ​സെ​ടു​ത്തു.