ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റില്‍
Wednesday, September 25, 2024 3:40 AM IST
കൊ​ച്ചി: ക​രു​വേ​ലി​പ്പ​ടി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി ഇ​മ്മാ​നു​വ​ല്‍ അ​ല്ലേ​ഷി(23)​നെ​ തോ​പ്പും​പ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഇ​യാ​ളെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ റോ​ഡി​ല്‍ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് തോ​പ്പും​പ​ടി ക​രു​വേ​ലി​പ്പ​ടി ഗ​വ​ൺ​മെ​ന്‍റ് മ​ഹാ​രാ​ജാ​സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യം പ്ര​തി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന സ്‌​ട്രെ​ക്ച​ര്‍ മ​റി​ച്ചി​ടു​ക​യും ക​ല്ലെ​ടു​ത്ത് ആ​ളു​ക​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.


ത​ല​യ്ക്ക് പ​രി​ക്കു​ള്ള​തി​നാ​ല്‍ ഇയാളെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് തോ​പ്പും​പ​ടി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.