ക​ള​ക്ട​റു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്: സൈ​ബ​ർ സെ​ൽ കേ​സെ​ടു​ത്തു
Wednesday, September 25, 2024 3:40 AM IST
കാ​ക്ക​നാ​ട്: ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ർ​മി​ച്ച​തി​നെ​തി​രെ സൈ​ബ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ക​ള​ക്ട​ർ ന​ൽ​കി​യ ഓ​ൺ​ലൈ​ൻ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ്ര​മു​ഖ​രാ​യ പ​ല​രു​ടെ​യും പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് പ​ണം ചോ​ദി​ക്കു​ന്ന സം​ഘ​മാ​ണ് ഇ​ത്ത​രം വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കുന്നു.


ക​ള​ക്ട​റു​ടെ പേ​രി​ലു​ള്ള വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ ഇ​തു​വ​രെ ആ​രോ​ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി തെ​ളി​വി​ല്ലെ​ങ്കി​ലും ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.