സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ അ​ത്‌ല​റ്റി​ക് മീ​റ്റ് : വാ​ഴ​ക്കു​ളം കാ​ർ​മ​ൽ ചാ​ന്പ്യ​ന്മാ​ർ
Wednesday, September 25, 2024 3:40 AM IST
ഉ​ദ​യം​പേ​രൂ​ർ: ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യ ഇ​ളം​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ ഇ​ല​വ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ 244 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. വ​ടു​ത​ല ചി​ന്മ​യ വി​ദ്യാ​ല​യ 145 പോ​യി​ന്‍റോ​ടെ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും എ​രൂ​ർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ സ്കൂ​ൾ 105 പോ​യി​ന്‍റോ​ടെ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി.

അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ജു​വ​ൽ എ​ൽ​സ സെ​ബാ​സ്റ്റ്യ​നും അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജെ​റി​ൻ മാ​ത്യു അ​നി​ലും ക​ര​സ്ഥ​മാ​ക്കി.

അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ലി​യ രാ​ജേ​ഷും തൃ​ക്കാ​ക്ക​ര ഭ​വ​ൻ​സ് വ​രു​ണ വി​ദ്യാ​ല​യ​യി​ലെ അ​ഞ്ജ​ലി പി.​ജോ​ഷി​യും പ​ങ്കി​ട്ടു.

അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വാ​ഴ​ക്കു​ളം കാ​ർ​മ​ലി​ലെ അ​ശ്വി​ൻ കു​മാ​ർ അം​ബു​ജ​നും ഇ​ടു​ക്കി രാ​ജ​കു​മാ​രി സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ക്രി​സ്റ്റോ സി​ജു​വും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് പു​ന​ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ എ​ൻ. നൗ​ഫ​ൽ, വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ മാ​ത്യു അ​ല​ക്സ്, വ​ടു​ത​ല ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ വി.​എം.​ ഫാ​ദി​ൽ, ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബ​ർ​ണാ​ഡ്ഷാ സോ​ജ​ൻ എ​ന്നി​വ​ർ പ​ങ്കി​ട്ടു.


അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ല മേ​രീ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലെ ഹൃ​തി​ക അ​ശോ​ക് മേ​നോ​നും വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക്‌ സ്കൂ​ളി​ലെ അ​ന്നു റോ​സ് ബി​നോ​യി​യും പ​ങ്കി​ട്ടു.

ആ​വേ​ശം നി​റ​ച്ച മീ​റ്റ്

ഉ​ദ​യം​പേ​രൂ​ർ: മെ​യ്യി​ലും മ​ന​സി​ലും ആ​വേ​ശം നി​റ​ച്ച സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ ഇ​ല​വ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റ് സ​മാ​പ​ിച്ചു. പൂ​ത്തോ​ട്ട ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ൾ മൈ​താ​ന​ത്ത് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള 125ഓ​ളം സ്കൂ​ളു​ക​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ കാ​യി​ക ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ച​ത്.

സി​ബി​എ​സ്ഇ സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ചി​ത്ര ഷൈ​ജി​ന്ത് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ എ.​ഡി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ധ്യാ​പി​ക എം.​കെ. ശ്രീ​ദേ​വി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​പി. പ്ര​തീ​ത, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എ​ൻ. സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​രാ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ മു​ഹ​മ്മ​ദ് അ​ന​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ത്തി​നു ശേ​ഷം ആ​ഘോ​ഷ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് മീ​റ്റ് സ​മാ​പി​ച്ച​ത്.