മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി റാലി നടത്തി
1548162
Monday, May 5, 2025 7:29 AM IST
ചങ്ങനാശേരി: വഖഫ് നിയമ ഭേദഗതിക്കെതിരേ സംയുക്ത മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ സമ്മേളനം ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും പേരുപറഞ്ഞ് ബിജെപി ഇന്ത്യയില്‍ ഭിന്നത വളര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി എസ്.എം. ഫുവാദ് അധ്യക്ഷത വഹിച്ചു. ഡോ. ജുനൈദ് ജൗഹരി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പുതൂര്‍പ്പള്ളി പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഹമീദ്, ഡോ. അര്‍ഷദ് ഫലാഹി ബാഖവി, ഹക്കീം പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.