സമ്മര്‍ ക്യാമ്പ് സമാപിച്ചു
1547634
Sunday, May 4, 2025 3:39 AM IST
പാലാ: പാലാ അല്‍ഫോന്‍സാ കോളജിന്റെയും ജൂവല്‍സ് ഓഫ് പത്തനംതിട്ടയുടെയും നേതൃത്വത്തില്‍ അല്‍ഫോന്‍സാ കോളജില്‍ എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പത്തു ദിവസമായി നടന്ന സമ്മര്‍ ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനത്തിന്റെയും കുട്ടികള്‍ക്കുള്ള സിര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ നിര്‍വഹിച്ചു. ലയന്‍സ് 318 ന്റെ ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, ഡോ. സോണിയ സെബാസ്റ്റ്യന്‍, ഷീന സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ജെയിമി ഏബ്രഹാം, ദീപ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മര്‍ ക്യാമ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുട്ടികളെ ആദരിച്ചു.