എം.എ. ബേബിക്ക് സ്വീകരണം നൽകി
1547930
Sunday, May 4, 2025 11:31 PM IST
കോട്ടയം: സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിക്ക് സിപിഎം നേതൃത്വത്തില്‍ സ്വീകരണം നല്കി. തിരുനക്കര ബസ്സ്റ്റാന്‍ഡ് മൈതാനത്ത് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരേ സിപിഎം ജില്ലാ കമ്മിറ്റി ജനകീയ കൂട്ടായ്മയിലായിരുന്നു സ്വീകരണം. കൂട്ടായ്മ എം.എ. ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി വി. എന്‍. വാസവന് അധ്യക്ഷനായി.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണന്, സിപിഎം ജില്ലാ സെക്രട്ടറി ടി. ആര്. രഘുനാഥന്, വൈക്കം വിശ്വന്, കെ.ജെ. തോമസ്, കെ. അനില്‍കുമാര്‍, കെ. സുരേഷ്കുറുപ്പ്, ലാലിച്ചന്‍ ജോര്‍ജ്, റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരന്, കെ.എന്‍. വേണുഗോപാല്‍, പി. വി. സുനില്‍ എന്നിവര്‍ പങ്കെടുത്തു. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ഫലകം എം. എ. ബേബിക്ക് ഉപഹാരമായി നല്കി.
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച തുറമുഖമന്ത്രി വി.എന്‍. വാസവനെ എം.എ. ബേബി അഭിനന്ദിക്കുകയും പൊന്നാടയണിക്കുകയും ചെയ്തു.