ഈഴവ മഹാസമ്മേളനം 22ന് ഈരാറ്റുപേട്ടയില്‍
1547631
Sunday, May 4, 2025 3:39 AM IST
പാലാ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് 22ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ സ്നേഹാദരവ് നല്‍കുമെന്ന് യോഗം മീനച്ചില്‍ യൂണിയന് ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നില്‍, എ.ഡി. സജീവ് വയലാ, എം.ആര്. ഉല്ലാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
22 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പിടിഎംഎസ് ഓഡിറ്റോറിയത്തിലാണ് മഹാസമ്മേളനം നടക്കുന്നത്. ഇതോടൊപ്പം വനിതാ സംഘം മീനച്ചില്‍ യൂണിയന് നടത്തിയ ശാക്തേയം, സ്ത്രീശക്തി, ശ്രീശക്തി സമ്മേളനങ്ങളുടെ പരിസമാപ്തിയും നടത്തപ്പെടും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന് ചെയര്മാന് ഓ.എം. സുരേഷ് ഇട്ടികുന്നേല്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും.
സജീഷ് മണലേല്‍, എം.ആര്. ഉല്ലാസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍കം ടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍, ബാബുരാജ്, അഡ്വ. സംഗീത വിശ്വനാഥന്, എ. ഡി. സജീവ് വയല, കെ.ആര്. ഷാജി തലനാട്, സി.ടി. രാജന്, അനീഷ് പുല്ലുവേലില്‍, കെ.ജി. സാബു, സി.പി. സുധീഷ് ചെമ്പന്‍കുളം, സജി കൂന്നപ്പള്ളി എന്നിവര്‍ പ്രസംഗിക്കും.