കലുങ്കിന്റെ അടിത്തറ തകര്‍ന്ന് അപകടഭീഷണി
1547942
Sunday, May 4, 2025 11:31 PM IST
കരൂര്‍: പാലാ-ഏഴാച്ചേരി റോഡില്‍ കരൂര്‍ പള്ളിക്കു മുന്‍വശം റോഡിലെ കലുങ്കിന്റെ അടിത്തറ തകര്‍ന്ന് അപകടഭീഷണിയായിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
കഴിഞ്ഞ മഴക്കാലത്തുണ്ടായ കുത്തൊഴുക്കിലാണ് കരിങ്കല്ലില്‍ തീര്‍ത്ത അടിത്തറ തകര്‍ന്നത്. ഇക്കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കുത്തൊഴുക്കിലും അടിത്തറയുടെ കൂടുതല്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. ഭാരവാഹനങ്ങളും ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
പത്ത് അടിയിലധികം വീതിയുള്ള ചെറുതോടിന് കുറുകെയാണ് കലുങ്കുള്ളത്. മഴക്കാലത്ത് കനത്ത കുത്തൊഴുക്ക് രൂപപ്പെടുന്ന തോടാണിത്. അടുത്ത മഴക്കാലത്തിന് മുമ്പ് തകര്‍ന്ന സംരക്ഷണഭിത്തി പുനരുദ്ധരിച്ചില്ലെങ്കില്‍ അപകടഭീഷണി വര്‍ധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് വാര്‍ഡ് മെംബര്‍ ലിന്റന് ജോസഫിന്റെ നേതൃത്വത്തില്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.