മനപ്പാട്ടുകുന്ന് ക്ഷേത്രത്തിൽ ഉത്സവം
1547636
Sunday, May 4, 2025 3:39 AM IST
ഇളമ്പള്ളി: മനപ്പാട്ടുകുന്ന് ഉമാമഹേശ്വരക്ഷേത്രത്തിൽ ഉത്സവം ഇന്ന് തുടങ്ങും. തന്ത്രി കുടമാളൂർ മരങ്ങാട്ടില്ലം ഗണപതിനമ്പൂതിരിയും മേൽശാന്തി തിരുനക്കര പുത്തൻമഠം കൃഷ്ണൻനമ്പൂതിരിയും കാർമികത്വം വഹിക്കും. ഇന്ന് രാവിലെ എട്ടിന് നാരായണീയപാരായണം, രാത്രി ഏഴിന് ചുറ്റുമതിൽ, പ്രദക്ഷിണവഴി, ആൽത്തറ, റോഡ് എന്നിവയുടെയും മഹാദേവന്റെയും ഭുവനേശ്വരിദേവിയുടെയും വാഹനങ്ങളുടെയും സമർപ്പണവും നടത്തും.
7.30ന് അക്ഷരശ്ലോകസദസ്, തിരുവാതിര, ഭക്തിഗാനാമൃതം. നാളെ രാവിലെ 10ന് കലശാഭിഷേകം, രാത്രി 7.30ന് തിരുവാതിര, കൈകൊട്ടിക്കളി, വീരനാട്യം, 8.30ന് കരോക്കെ ഗാനമേള. ആറിന് രാവിലെ 10.30ന് കലശാഭിഷേകം, 12.30ന് തിരുമുമ്പിൽപറ, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 4.30ന് പറയ്ക്കെഴുന്നള്ളിപ്പ്, രാത്രി ഏഴിന് ധർമശാസ്താക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 10ന് എതിരേൽപ്പ്.