ചങ്ങനാശേരി എസ്ബിയിൽ സൗജന്യ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം
1548155
Monday, May 5, 2025 7:17 AM IST
ചങ്ങനാശേരി: സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ ബിഎ ഇംഗ്ലീഷ് (ഓണേഴ്സ്) പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാദമിക ഭാവിയെക്കുറിച്ച് വ്യക്തത നേടുന്നതിനും കേരളത്തിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിലെ ഇംഗ്ലീഷ് വിഭാഗവുമായി ബന്ധപ്പെടുന്നതിനുമുള്ള മികച്ച അവസരമാണിത്.
കോളജ് തലത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ അക്കാദമിക പരിവര്‍ത്തനം സുഗമമാക്കുക എന്നതിനൊപ്പം വിവിധ കരിയര്‍ സാധ്യതകളെയും ബിരുദാനന്തര പഠനാവസരങ്ങളെയും പരിചിതമാക്കുകയും ചെയ്യുക എന്നതാണ് ഈ സെഷന്റെ ലക്ഷ്യം.
15ന് രാവിലെ 10ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിൽ നടക്കുന്ന സെഷനിൽ ബിഎ (ഓണേഴ്സ്) പ്രോഗ്രാമിന്റെ ഘടനയെയും വ്യാപ്തിയെയും കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടായിരിക്കും. തത്സമയ ചോദ്യോത്തര സെഷനില്‍ പൂര്‍വ വിദ്യാര്‍ഥികളുമായി നേരിട്ടു സംവദിക്കാം. രജിസ്ട്രേഷന് സൗജന്യമാണ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ https:// shorturl.at/dzq02 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.