മാതൃപൂജ നടത്തി കുരുന്നുകൾ
1547874
Sunday, May 4, 2025 7:25 AM IST
വൈക്കം: പുതിയ അധ്യയന വർഷത്തിലേക്ക് പദമൂന്നാൻ മാതാവിന് പാദപൂജ ചെയ്ത് കുട്ടികള്‍. പളളിപ്രത്തുശേരി എസ്എന്‍ഡിപി ശാഖയുടെ കീഴിലുളള പഴുതുവളളില് ക്ഷേത്രത്തിലാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികൾക്കായി മാതൃപൂജ നടത്തിയത്.
ആചാര്യന് കെ.എന്‍. ബാലാജി, ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകര ഷിബുശാന്തികൾ എന്നിവർ മുഖ്യകാര്‍മികരായിരുന്നു. ക്ഷേത്രത്തിലെ 15-ാമത് ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും ഗുരുകുലം പഠന കളരിയുടെ ഒന്നാം വാര്‍ഷികവും ഇതോടൊപ്പം നടത്തി.
ആര്. ശങ്കര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അശോക് ബി. നായര്‍ ബോധവത്കരണ ക്ലാസെടുത്തു.
ശാഖാ പ്രസിഡന്റ് സത്യന് രാഘവന്, വൈസ് പ്രസിഡന്റ് ആര്. മനോജ്, സെക്രട്ടറി വി.ആര്. അഖില്‍, ശാഖാ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമ ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് സന്തോഷ്, സെക്രട്ടറി എം. രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.