കഞ്ചാവ് ലഹരിയില്‍ അക്രമം: യുവാവും അച്ഛനും പിടിയിൽ
1548151
Monday, May 5, 2025 7:17 AM IST
ചിങ്ങവനം: കഞ്ചാവ് ലഹരിയിൽ യുവാവ് അയല്‍വാസിയെ ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 5.45ന് പനച്ചിക്കാട്ട് നെല്ലിക്കല്‍ കവലയ്ക്കു സമീപമാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് കുഴിമറ്റം, പുതുപ്പറമ്പില്‍ സന്തോഷിനെയും മകന് സബിന്‍ സന്തോഷിനെയും കസ്റ്റഡിയിലെടുത്തു.
സബിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്കൂട്ടറില്‍ വ ന്ന കുഴിമറ്റം കളത്തില്‍പ്പറമ്പില്‍ രാമന്‍കുട്ടിയുടെ മകന് രാജേഷിന്റെ കണ്ണിലും മുഖത്തും കുരുമുളക് സ്പ്രേ അടിക്കുകയും തല അടിച്ചുപൊട്ടിക്കുകയുമായിരുന്നു.
തുടർന്ന് നെല്ലിക്കല്‍ കവലയില്‍ ഓടുന്ന പുതുപ്പറമ്പില്‍ മോനിച്ചന്റെ ഓട്ടോ തല്ലിത്തകര്‍ക്കുകയും ചെയ്തു. തലയ്ക്കു പരിക്കേറ്റ രാജേഷ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സബിന്‍ നിരന്തരം പ്രശ്നക്കാരനാണെന്ന് നാട്ടുകാരുടെ പരാതിയിൽ പറയുന്നു.