അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം
1547613
Saturday, May 3, 2025 7:55 AM IST
ചങ്ങനാശേരി: 48 വര്‍ഷം പിന്നിടുന്ന എംഎസ്സിയുടെ 28-ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ വൈകുന്നേരം ആരംഭിക്കും. പുതൂര്‍പ്പള്ളി ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തില്‍ 18 വരെ 15 ദിവസങ്ങളിലായാണ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്ഥിരം ഗാലറിക്കു പുറമേ താത്കാലിക ഗാലറികളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന, ദേശീയ, വിദേശ താരങ്ങൾ അടങ്ങുന്ന 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും.
നാളെ രാത്രി എട്ടിന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ പ്രജോദ് മുഖ്യാതിഥിയാകും. ജോബ് മൈക്കിള്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, പുതൂര്‍ പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഹമീദ്, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എസ്.എം. ഫൂവാദ്, എച്ച്. മുസമ്മില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
18ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മാനദാനം നിര്‍വഹിക്കും.
ടൂര്‍ണമെന്റില്‍ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിക്കുന്നത്. ടൂര്‍ണമെന്റിനു പി.എ. നസീര്‍ -ചെയര്മാന്, നഹാസ് സുലൈമാന്‍ -ജനറല്‍ കണ്‍വീനര്‍, ഇസ്മായില്‍ -കണ്‍വീനര്‍, ഹാരിസ് പി.എം. -പ്രോഗ്രാം കമ്മിറ്റി ചെയര്മാന്, ക്ലബ് പ്രസിഡന്റ് നജീബ് പത്താന്, സെക്രട്ടറി അബ്ദുൾ സലാം പറക്കവെട്ടി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.