തുടർച്ചയായ മഴ: ക്ഷീരകര്‍ഷകര്‍ ദുരിതത്തിൽ
1547649
Sunday, May 4, 2025 3:46 AM IST
കോട്ടയം: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് തമിഴ്നാടിലും കേരളത്തിലും കച്ചിസംഭരിക്കാന് സാധിക്കാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ ദുരിതത്തിൽ. തമിഴ്നാട്ടില്‍ കിലോയിക്ക് അഞ്ചുരൂപയില്‍ താഴെ ലഭിച്ചുകൊണ്ടിരുന്ന കച്ചിക്ക് 10 രൂപയ്ക്കു മുകളിലാണ് ഇപ്പോള്‍ വില.
കേരളത്തില്‍ മഴമൂലം കച്ചി റോളാക്കാന് സാധിക്കാത്തതുമൂലം മിക്ക ഇടങ്ങളിലും കച്ചി ലഭിക്കാനുമില്ല. പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ക്ഷീരകര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലാകുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ല ചെയര്മാന് എബി ഐപ്പ് പറഞ്ഞു.