ഏകദിന ശില്പശാല സംഘടിപ്പിച്ചു
1547934
Sunday, May 4, 2025 11:31 PM IST
കാഞ്ഞിരപ്പള്ളി: കോട്ടയം ലീഗൽ സർവീസ് അഥോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുവേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. അഡ്വ. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. ടിഎൽസി സെക്രട്ടി സജു സെബാസ്റ്റ്യൻ, സോജ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. നിയാസ്, അഡ്വ. ജയസൂര്യ, മുഹമ്മദ് സാലി, മാളവിക തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. കോടതി നടപടികളെക്കുറിച്ച് അറിയുന്നതിനായി കുട്ടികൾ മജിസ്ട്രേറ്റ് കോടതി സന്ദർശിച്ചു.
തുടർന്നു നടന്ന സമാപന സമ്മേളനം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ നസീബ് എ. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിത്യാ പ്രസാദ് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.