വിംസി വണ്ടേഴ്സ് ജലച്ചായ ചിത്രപ്രദര്‍ശനം ഇന്നു മുതല്‍
1547872
Sunday, May 4, 2025 7:25 AM IST
കോട്ടയം: 16 ചിത്രകാരന്മാരും 10 ചിത്രകാരികളും പങ്കെടുക്കുന്ന വിംസി വണ്ടേഴ്സ് ജലച്ചായ ചിത്രപ്രദര്‍ശനം ഇന്നു ഡിസി കിഴക്കേമുറിയിടത്തിലുള്ള ലളിതകലാ അക്കാഡമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിക്കും. കോട്ടയം ആര്‍ട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്കാര സാഹിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്‍.പി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും.
ജവഹര്‍ ബലഭവന്‍ ഡയറക്ടര്‍ വി. ജയകുമാര്‍, മാവേലിക്കര രാജാ രവിവര്‍മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് പെയിന്റിംഗ് വിഭാഗം തലവന്‍ ലിന്‍സി സാമുവല്‍, കോട്ടയം ആര്‍ട്ട് ഫൗണ്ടേഷന് പ്രസിഡന്റ് ടി.ആര്. ഉദയകുമാര്‍, സെക്രട്ടറി മിനി ശര്‍മ, ചിത്രകാരന്മാരായ പ്രമോദ് കൂരമ്പാല, ടി.ആര്. രാജേഷ് തുടങ്ങിവര്‍ പങ്കെടുക്കും.
എം.എസ്. വിനോദ്, ഗോപി സംക്രമണം, മനോജ് തോപ്പില്‍, മനു, കെ.ജി. സുനില്‍, ടെന്‍സി ജോസഫ്, ശ്രീജ പള്ളം, എന്‍.ബി. ലതാദേവി, സീമ നടരാജന്, ധന്യാ ലോഹി, ലേഖ ടി. പുഷ്പപിള്ള, ശുഭ എസ്. നാഥ്, ഗ്രേസി ഫിലിപ്പ്, ജോബി രവീന്ദ്രന്, ജോണ്‍ ജോസഫ് ഉള്‍പ്പെടയുള്ളവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.