കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി വജ്രജൂബിലി സമാപനം ഇന്ന്
1547648
Sunday, May 4, 2025 3:46 AM IST
അതിരന്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി വജ്രജൂബിലി സമാപനസമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിനു നടക്കും.
അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി വി.എൻ. വാസവൻ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. ഫ്രാൻസിസ് ജോർജ് എംപി, കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, എടത്വ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ, റവ. ഡോ. മാത്യു പുഞ്ചായിൽ തുടങ്ങിയവർ പ്രസംഗിക്കും.
വികാരി റവ. ഡോ. സോണി തെക്കുംമുറിയിൽ സ്വാഗതവും അസി. വികാരി ഫാ. ജെറിൻ കാവനാട്ട് നന്ദിയും പറയും.