ക്ഷേത്രക്കുളത്തിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കണം
1548156
Monday, May 5, 2025 7:29 AM IST
ഉദയനാപുരം:ക്ഷേത്രക്കുളത്തിന്റെ റോഡിനോടു ചേർന്നുള്ള സംരക്ഷണഭിത്തി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുളത്തിന്റെ തകർന്ന സംരക്ഷണ ഭിത്തിയാണ് വാഹന യാത്രികർക്ക് അപകടക്കെണിയാകുന്നത്.
ഏതാനും വർഷങ്ങൾക്കു മുമ്പ് തകർന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. സംരക്ഷണഭിത്തി പുനർനിർമിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.