നെല്‍കര്‍ഷകരുടെ സമരപ്രഖ്യാപന സമ്മേളനം നാളെ ചങ്ങനാശേരിയില്‍
1547929
Sunday, May 4, 2025 11:31 PM IST
ചങ്ങനാശേരി: നെല്ല് സംഭരണത്തിന്റെ പിആര്‍എസ് ബാങ്കില്‍ എടുക്കാത്ത കര്‍ഷകരുടെയും ബാങ്കില്‍ കൊടുത്തിട്ടു പ്രോസസ് ചെയ്യാതെ വച്ചിരിക്കുന്ന കര്‍ഷകരുടെയും സമരപ്രഖ്യാപന സമ്മേളനം നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം അഞ്ചിന് ചങ്ങനാശേരി അര്‍ക്കാലിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫിന്റെ അധ്യക്ഷതയില്‍ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ നെല്‍ കര്‍ഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സമര സമിതി ചെയര്മാന് സന്തോഷ് പറമ്പിശേരി അറിയിച്ചു.