ഇടശേരി പുരസ്കാരം പ്രഖ്യാപിച്ചു
1547881
Sunday, May 4, 2025 7:35 AM IST
ചങ്ങനാശേരി: കേരള അഡ്വക്കേറ്റ് ക്ലര്‍ക്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി നല്കുന്ന ഇടശേരി പുരസ്കാരത്തിന് അമൃത കേളകത്തിന്റെ "രണ്ടിലകള്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍’ എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്കാരത്തിന് അരുണ്‍കുമാര്‍ അന്നൂരിന്റെ "ചെറുമന്റെ പാട്ട്'എന്ന കവിതാ സമാഹാരവും തെരഞ്ഞെടുക്കപ്പെട്ടു.
ആലങ്കോട് ലീലാകൃഷ്ണന്, ഡോ. സുരജ, നിസരി മേനോന് എന്നിവര്‍ ചേര്‍ന്നുള്ള സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ മരണം വരെ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തിരുന്ന മഹാകവി ഇടശേരി ഗോവിന്ദന് നായരുടെ സ്മരണയ്ക്കായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
2022, 2023, 2024 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പുരസ്കാരത്തിനായി ക്ഷണിച്ചിരുന്നത്. 9, 10 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടത്തുന്ന കേരള അഡ്വക്കേറ്റ് ക്ലര്‍ക്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് പുരസ്കാരം സമ്മാനിക്കും.