പാന്പോലിയിൽ മോഷണം
1547635
Sunday, May 4, 2025 3:39 AM IST
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ പാന്പോലി ഭാഗത്ത് മോഷണം. ആയലിക്കുന്നേൽ സജിമോൻ മാത്യുവിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 1.45ാടെ എത്തിയ മോഷ്ടാവ് പുറക് വശത്തെ കതക് തുറക്കുവാൻ ശ്രമിച്ചു.
സാധിക്കാതെ വന്നതോടെ വീടിന്റെ സൈഡിലിരുന്ന 15 കിലോയോളം വരുന്ന ചെന്പുകലവും മറ്റുസാധനങ്ങളും മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. മോഷണം വീട്ടിലെ സിസിടിവിയിൽ തെളിഞ്ഞിട്ടുണ്ട്. പൊൻകുന്നം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് സിസിടിവി പരിശോധിക്കുകയും മോഷ്ടാവിന്റെ ചിത്രം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.