പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ ആത്മീയതയുടെ പ്രതീകങ്ങള്‍: മഹാരാഷ്ട്ര ഗവര്‍ണര്‍
1548160
Monday, May 5, 2025 7:29 AM IST
തൃക്കൊടിത്താനം: കേരളത്തിന്റെ ആത്മീയതയുടെയും ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്. തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സത്രശാല സമര്‍പ്പണം നടത്തുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന നിലയില്‍ സത്രത്തെ കാണാന്‍ കഴിയണ മെന്നും ഗവര്‍ണര്‍ പറഞ്ഞു.
പഞ്ച ദിവ്യദേശ ദര്ശന് ചെയര്മാന് ബി. രാധാകൃഷ്ണമേനോന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് കളത്തൂര്‍, സത്ര സമിതി ജനറല്‍ കണ്‍വീനര്‍ വിനോദ് ജി. നായര്‍, ഉപദേശക സമിതി സെക്രട്ടറി പി.ആര്. രാജേഷ് തിരുമല തേവള്ളി, സബ് ഗ്രൂപ്പ് ഓഫീസര്‍ ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.