പുതുപ്പള്ളി പെരുന്നാൾ: സാംസ്കാരിക സമ്മേളനം ഇന്ന്
1547869
Sunday, May 4, 2025 7:25 AM IST
പുതുപ്പള്ളി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഇന്നും തീര്‍ഥാടന സംഗമം നാളെയും നടക്കും. ഇന്നു രാവിലെ എട്ടിന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന. 11നു സാംസ്കാരിക സമ്മേളനം. ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ് അധ്യക്ഷത വഹിക്കും.
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് മുഖ്യസന്ദേശം നല്‍കും. പുതുപ്പള്ളി പള്ളി നല്കുന്ന ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് അവാര്‍ഡ് ഓര്‍ത്തഡോക്സ് സഭയിലെ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയ്ക്ക് ഗവര്‍ണര്‍ നല്‍കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍ എന്നിവര്‍ പ്രസംഗിക്കും.
മേയ് അഞ്ച് മുതല്‍ ഏഴുവരെയാണു പ്രധാന പെരുന്നാള്‍. നാളെയാണ് തീര്‍ഥാടന സംഗമം. വൈകുന്നേരം കൊച്ചാലുംമൂട് ഓര്‍ത്തഡോക്സ് സെന്റര്‍, കൈമറ്റം ചാപ്പല്‍, പാറക്കല്‍ കടവ്, കാഞ്ഞിരത്തിന്മൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശുപള്ളികളില്‍ സന്ധ്യനമസ്കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. റാസയ്ക്കുശേഷം രാത്രി 8.30 മുതല്‍ ആകാശവിസ്മയം.