ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും അടിമവേല: കെ.കെ. ശൈലജ
1547878
Sunday, May 4, 2025 7:35 AM IST
ചങ്ങനാശേരി: സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയുടെ ഗ്രാമങ്ങളില്‍ അടിമപ്പണി നടക്കുന്നുണ്ടെങ്കില്‍ രാജ്യത്തെ ഗവണ്മെന്റുകള് എന്താണ് ചെയ്യുന്നതെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗം കെ.കെ. ശൈലജ. സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെയ്ദിനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
2016ലെ കണക്ക് പ്രകാരം 1.96 കോടി അടിമപ്പണി ചെയ്യുന്നവരുണ്ടന്നും പത്തു കൊല്ലംകൊണ്ട് 10,000 പേരെ മോചിപ്പിച്ചുവെന്നും ഇപ്പോഴത്തെസര്ക്കാര് പറയുന്നു. ജനാധിപത്യവും, സോഷ്യലിസവും ഭരണഘടനയില്‍ എഴുതി വച്ചിട്ടു കാര്യമില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം ചെയര്മാന് കെ.ഡി സുഗതന് അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാരി രാജശേഖരന്, കെ.സി. ജോസഫ്, ടി.എസ്. നിസ്താര്‍, പി.എ.നിസാര്‍, ടി.പി. അജികുമാര്‍, പി.ആര് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.