കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1547939
Sunday, May 4, 2025 11:31 PM IST
കൊഴുവനാല്‍: കത്തോലിക്ക കോണ്‍ഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ 107-ാം ജന്മദിനാഘോഷം കൊഴുവനാല്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സര് സി.പിക്കെതിരേയുള്ള സമരം മുതല്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ സമരപോരാട്ടങ്ങളെ മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു. കേരളത്തിലെ ആതുരസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും കത്തോലിക്കാസഭ ചെയ്തിട്ടുള്ള സംഭാവനകളെ ഒരിക്കലും അവഗണിക്കാവുന്നതല്ലെന്ന് മാര്‍ കല്ലറങ്ങാട്ട് പ്രസ്താവിച്ചു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖപ്രസംഗം നടത്തി. ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, ജോണ്സണ് വീട്ടിയാങ്കല്‍, സി.എം. ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, സിന്ധു ജയ്ബു, ജോര്‍ജ് മണിയങ്ങാട്ട്, ഫാ. തോമസ് പരിയാത്ത്, ജോസഫ് പോള്‍, ടോമി കണ്ണീറ്റുമ്യാലില്‍, ബെന്നി കിണറ്റുകര, ബേബിച്ചന് അഴിയാത്ത്, രാജേഷ് പാറയില്‍, ജോബിന് പുതിയടത്തുചാലില്‍, എഡ്വിന് പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.