മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1547933
Sunday, May 4, 2025 11:31 PM IST
കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 2.5 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ടൗൺ ഹാളിന്റെ മുൻവശത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു.
പഞ്ചായത്തംഗം പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം ബിജു പത്യാല, റിവർവ്യൂ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബിജു വാഴയ്ക്കപ്പാറ, ബോബസ് വർഗീസ്, തോമസ് മുഞ്ഞനാട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, ഒ.എം. ഷാജി, ബിനു കുന്നുംപുറം, ഷാജി പെരുന്നേപറമ്പിൽ, ദിലീപ് ചന്ദ്രൻ, നായിഫ് ഫൈസി, കെ.എസ്. ഷിനാസ്, അൻവർഷ കോനാട്ടുപറമ്പിൽ, പി.ഐ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.