കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
1547924
Sunday, May 4, 2025 11:31 PM IST
കരൂര്‍: എസ്എംവൈഎം കരൂര്‍ യൂണിറ്റിന്റെയും രാമപുരം ഫൊറോനയുടെയും ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. എസ്എംവൈഎം രൂപത ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ മനോജ് അധ്യക്ഷത വഹിച്ചു. ജൂലിമോള് ആഗസ്തി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ക്ലാസ് നയിച്ചു. ഫൊറോന പ്രസിഡന്റ് ജെഫിന് റോയി എലിപ്പുലിക്കാട്ട്, നേഹ സ്കറിയ, എഡ്വിന് ടെനിസണ്‍, ബെന്‍സി ബെന്നി, മോളി ജോണ്സന്, പ്രിയ ജോര്‍ജ്, ജൂബിറ്റ് ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു.