അറസ്റ്റ് ചെയ്തു
1548158
Monday, May 5, 2025 7:29 AM IST
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശി അരിക്കാട്ട് ജോമോന് (31) ആണ് അറസ്റ്റിലായത്. മദ്യപിച്ചു യാത്രാരേഖകളില്ലാതെ പ്ലാറ്റ് ഫോമില്‍ നിന്ന ജോമോനെ ആര്‍പിഎഫ് ഉദ്യോഗസ്ഥരായ പ്രകാശ്കുമാര്, ദിലീപ്കുമാര് എന്നിവർ ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് ഇയാള്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചത്.
എസ്എച്ചഒ റെജി പി. ജോസഫ്, എസ്ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.