വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
1547647
Sunday, May 4, 2025 3:39 AM IST
ഈരാറ്റുപേട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പത്താഴപ്പടി കന്നുപറമ്പിൽ ഷാഹുൽ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കാരികാട് ടോപ്പിന് സമീപമാണ് അപകടമുണ്ടായത്.
വ്യാപാര ആവശ്യത്തിനായി വാഗമണ്ണിൽ പോയി മടങ്ങുമ്പോൾ ഷാഹുൽ സഞ്ചരിച്ച സ്കൂട്ടറും എതിരേ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷാഹുൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: സബീന അണ്ണാമലപറമ്പിൽ കുടുംബാംഗം. മക്കൾ: ആസിയ, അൽഫിയ, ഐഷ. മരുമക്കൾ: മാഹിൻ, ഷഹീർ, റിയാസ്. ഖബറടക്കം നടത്തി.