സൗജന്യ മെഡിക്കൽ ക്യാന്പും ആരോഗ്യപ്രദര്‍ശനവും
1547940
Sunday, May 4, 2025 11:31 PM IST
പുന്നത്തുറ: സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രിയും ലിറ്റില്‍ ലൂര്‍ദ് നഴ്സിംഗ് കോളജും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ആരോഗ്യ പ്രദര്‍ശനവും നടത്തി. വികാരി ഫാ. ജയിംസ് ചെരുവില്‍ അധ്യക്ഷത വഹിച്ചു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീമ ബിജു ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. ജോസഫ് തച്ചാറ ആരോഗ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ലിറ്റില്‍ ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസിന, ബിനു പല്ലോനിയില് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്, ഗൈനക്കോളജി, ദന്തരോഗവിഭാഗം എന്നിവയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.