ചെത്തിപ്പുഴ സര്‍ഗക്ഷേത്രയില്‍ ഇന്നുമുതല്‍ നാടകോത്സവം
1548157
Monday, May 5, 2025 7:29 AM IST
ചങ്ങനാശേരി: സര്‍ഗക്ഷേത്ര-ഇടിമണ്ണിക്കല്‍ അഖില കേരള പ്രഫഷണല്‍ നാടക മത്സരം യവനിക സീസണ് ഫോര്‍ ഇന്നാരംഭിക്കും. സര്‍ഗക്ഷേത്ര അങ്കണത്തില്‍ തയാറാക്കിയ പന്തലില്‍ കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ നാടകങ്ങള്‍ ദിവസവും വൈകുന്നേരം 6.30ന് അരങ്ങേറും. ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അംഗങ്ങള്‍ക്കും പുതുതായി അംഗത്വം സ്വീകരിക്കുന്നവര്‍ക്കും പ്രവേശന പാസ് വാങ്ങുന്നവര്‍ക്കും നാടകോത്സവത്തില്‍ പങ്കെടുക്കാം.
സര്‍ഗക്ഷേത്ര കള്‍ച്ചറല്‍, ചാരിറ്റബിള്‍, അക്കാദമിക്, മീഡിയ സെന്ററിന്റെ നേതൃത്വത്തില്‍ ഭവനരഹിതയായ വിധവയ്ക്ക് വീട് നിര്‍മ്മിച്ചു നല്കുന്ന സര്‍ഗ ഭവനം പദ്ധതിയും നാടകോത്സവത്തിന്റെ ഭാഗമായി നടക്കും. ഇന്ന് വൈകുന്നേരം 6.15 ന് ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, കോട്ടയം രമേശ് എന്നിവര്‍ ചേര്‍ന്ന് നാടകോത്സവം ഉദ്ഘാടനം ചെയ്യും.
സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിക്കും. പാലാ കമ്യൂണിക്കേഷന്‍സിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന നാടകം അവതരിപ്പിക്കും.