കടത്തില്‍ മുങ്ങിയ സര്‍ക്കാര്‍ നടത്തുന്നത് ധൂര്‍ത്ത്: എന്‍ജിഒ അസോസിയേഷന്
1548150
Monday, May 5, 2025 7:17 AM IST
ചങ്ങനാശേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ കോടികള്‍ കുടിശിക നല്കാനുള്ളപ്പോള് നാലാം വാര്‍ഷിക ആഘോഷത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ധൂര്‍ത്തും വഞ്ചനയുമാണെന്ന് കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫര്‍ഖാന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ 22ന് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനു മുന്നോടിയായി ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച കോട്ടയം ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷറഫ് പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമാ ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സതീഷ് ജോര്‍ജ്, ജോഷി മാത്യു, പ്രദീഷ് കുമാര്‍, റോജന്‍ മാത്യു, പ്രകാശ് ജേക്കബ്, എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.