സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു
1547935
Sunday, May 4, 2025 11:31 PM IST
വണ്ടൻപതാൽ: വണ്ടൻപതാൽ പൗരാവലിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോനറ്റ് ജോസിനും നസ്രിൽ പി. ഫാസിമിനും ആദരവും സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ ചുള്ളിത്തറ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് മുഖ്യപ്രഭാഷണം നടത്തി. ജോർജുകുട്ടി ആഗസ്തി ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം നൽകി. ബെന്നി ചേറ്റുകുഴി, ഫൈസൽമോൻ, തോമസ് കോശി, നിയാസ് കല്ലുപുരയ്ക്കൽ, കെ.എസ്. രാജു തുടങ്ങിയവർ പ്രസംഗിച്ചു.