നൂറുമേനി മത്സരങ്ങൾക്ക് തുടക്കം
1547612
Saturday, May 3, 2025 7:55 AM IST
ചങ്ങനാശേരി: അതിരൂപതയുടെ ബൈബിള്‍ വചന മനഃപാഠ മത്സരമായ നൂറുമേനി സീസണ് 3യ്ക്ക് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ തുടക്കമായി. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി ഉദ്ഘാടനം നിര്‍ഹിച്ചു.
അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.