നാലുന്നാക്കല്‍ വലിയപള്ളിയിൽ പെരുന്നാളിനു കൊടിയേറി
1548148
Monday, May 5, 2025 7:17 AM IST
നാലുന്നാക്കല്‍: സെന്റ് ആദായിസ് യാക്കോബായ വലിയ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ആഘോഷിക്കും. പെരുന്നാളിന് മുന്നോടിയായി സഹവികാരി ഫാ. ബാബു പതിനാലിപ്പറയില് കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്നു വൈകുന്നേരം ആറിന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ഥനയും ആഘോഷമായ റാസയും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ എട്ടിന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും നേര്‍ച്ചവിളമ്പും നടക്കുമെന്നു വികാരി ഫാ. യൂഹാനോന്‍ വേലിക്കകത്ത് അറിയിച്ചു.