വീടുകളുടെ താക്കോൽ ദാനം
1547637
Sunday, May 4, 2025 3:39 AM IST
പൂഞ്ഞാർ: ദേശീയ സേവാഭാരതി കേരളം കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ തല ചായ്ക്കാനൊരിടം പദ്ധതി പ്രകാരം പൂഞ്ഞാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശ്രീരാമ നിലയം വീട്ടിൽ മിനി സാജൻ, രണ്ടാം വാർഡിൽ പാനിക്കോട്ടിൽ മധു ജേക്കബ് എന്നിവർക്ക് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്നു രാവിലെ ഒന്പതിന് പനച്ചിപ്പാറ എടിഎം ലൈബ്രറി അങ്കണത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും.
പൂഞ്ഞാർ സേവാ ഭാരതി പ്രസിഡന്റ് എ.എൻ. ഹരികുമാർ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് പി.പി. ഗോപി സേവാ സന്ദേശം നൽകും. സ്വാമി ദർശനാനന്ദ സരസ്വതി , ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.