മരത്തിൽനിന്ന് വീണ് വയോധികൻ മരിച്ചു
1547937
Sunday, May 4, 2025 11:31 PM IST
വണ്ടൻപതാൽ: അസംബനിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ വയോധികൻ മരത്തിൽനിന്നു വീണ് മരിച്ചു. പഴയ പനയ്ക്കച്ചിറ സ്വദേശി മലയവീട്ടിൽ എം.ആർ. കൃഷ്ണൻ (73) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ നിയന്ത്രണംവിട്ട് താഴെ വീണ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചെന്താമര. മക്കൾ: രാജൻ (ജ്യോതിഷാലയം മുണ്ടക്കയം), കണ്ണൻ (പോണ്ടിച്ചേരി), രമേശ് (പോണ്ടിച്ചേരി). മരുമകൾ: അനുപമ എസ്. പിള്ള. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഴയ പനയ്ക്കച്ചിറയിലെ വീട്ടുവളപ്പിൽ.