കൈപ്പുഴ പള്ളി തിരുനാളിന് കൊടിയേറി
1547870
Sunday, May 4, 2025 7:25 AM IST
കൈപ്പുഴ: സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സാബു മാലിത്തുരുത്തേൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിലിന്റെ കാർമികത്വത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. വൈകുന്നേരം ഭക്തിനിർഭരമായ പ്രദക്ഷിണം നടത്തി.
ഇന്നു രാവിലെ 6.30നു വിശുദ്ധ കുർബാന, 9.30ന് റാസ: കാർമികൻ-ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ. സഹകാർമികർ- ഫാ. ഫിൽമോൻ കുളത്ര, ഫാ. ജിബിൻ കീച്ചേരിൽ, ഫാ. ആൽബിൻ പുത്തൻപറമ്പിൽ, ഫാ ജോർജ്കുട്ടി താന്നിച്ചുവട്ടിൽ. പ്രസംഗം: ഫാ. സൈമൺ പുല്ലാട്ട്. 12.30ന് വിശുദ്ധ കുർബാനയുടെ ആശീർവാദം. 12.45ന് പ്രദക്ഷിണം: ഫാ. അലക്സ് നൂറ്റിയാനിക്കുന്നേൽ. തുടർന്ന് ഊട്ടുനേർച്ച.