അഖിലഭാരത മഹാവിഷ്ണു സത്രത്തിനു 10ന് തുടക്കം
1547880
Sunday, May 4, 2025 7:35 AM IST
തൃക്കൊടിത്താനം: മഹാക്ഷേത്രത്തില്‍ 10 മുതല്‍ 17വരെ നടക്കുന്ന അഞ്ചാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിനുവേണ്ടി പണികഴിപ്പിച്ച സത്രശാലയുടെ സമര്‍പ്പണം നാളെ 3.30ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് നിര്‍വഹിക്കും. പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പടുകൂറ്റന്‍ പന്തലാണ് സത്രത്തിനുവേണ്ടി തയാറാക്കിയിട്ടുള്ളത്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍ ക്ഷേത്രങ്ങളില്‍ ഓരോ പ്രാവശ്യം സത്രം നടന്നുകഴിഞ്ഞു. അഞ്ചാമത്തെ സത്രമാണ് തൃക്കൊടിത്താനത്തു നടക്കുന്നത്. സത്രം നടന്ന നാലു സ്ഥലങ്ങളിലും ഭക്തജന പങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി.
ദേവസ്വം ബോര്‍ഡിനും കെഎസ്ആര്‍ടിസിക്കും സത്രംകൊണ്ട് വലിയനേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. മാത്രമല്ല, ക്ഷേത്രത്തില്‍ അടിയന്തര വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. സത്രത്തിനു മുന്നോടിയായി അന്‍പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നാരായണീയ യജ്ഞം നടന്നുവരികയാണ്.